കൊടിയത്തൂരിലെ പ്രമുഖ കുടുംബമായ കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പ്രഥമ സംഗമം, 2023 ജൂലയ് 8 ശനിയാഴച്ച ചുള്ളിക്കാപറമ്പിൽ വെച്ച് നടക്കും. സംഗമത്തോടനുബന്ധിച്ച് കുടുംബ സമിതി നിർമ്മിച്ച തീം സോങ്ങ് പ്രശസ്ത ടെലി ഫിലിം നിർമ്മാതാവും സംവിധായകനുമായ സലാം കൊടിയത്തൂർ റിലീസ് ചെയ്തു.
കുടുംബാംഗമായ ശ്രീ.കെ.സി. ഹാഷിദ് മാസ്റ്ററാണ് , തീം സോങ്ങ് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച് അവതരിപ്പിക്കുന്നത്. ചടങ്ങിൽ കുടുംബ സമിതി ചെയർമാൻ കെ. അബ്ദുള്ള മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ടി. ബീരാൻ ഹാജി, ടി.കെ.മൊയ്തീൻ, ടി.കെ. അക്ബർ, സാബിറ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി കെ.കുഞ്ഞോയി മാസ്റ്റർ സ്വാഗതവും വർക്കിംഗ് ചെയർമാൻ കെ.സി.സി. മുഹമ്മദ് അൻസാരി നന്ദിയും പറഞ്ഞു.
