മുക്കം: വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സകല തലങ്ങളിലും പരാജയപ്പെട്ട ഇടതു സർക്കാർ കേരളത്തിന് ബാധ്യതയാണന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പറഞ്ഞു.കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ' വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക' എന്ന പ്രമേയമുയർത്തി മുക്കം ഉപജില്ല കമ്മറ്റി എ.ഇ.ഒ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച അധ്യാപക ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.നിയമനാംഗീകാരം ലഭിക്കാതെയും ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും ഒരു വശത്ത് അധ്യാപകർ ദുരിതമനുഭവിക്കുമ്പോൾ മറുവശത്ത് പഠിച്ചിട്ടും പ്ലസ് വണിനു സീറ്റ് ലഭിക്കാതെ വിദ്യാർത്ഥികൾ അലയുകയാണ്. ഇതിനു പരിഹാരം കാണേണ്ട സർക്കാർ നിസംഗത തുടരുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഉപജില്ല പ്രസിഡൻ്റ് കെ.പി. ജാബിർ അധ്യക്ഷനായി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്. ടി.യുജില്ലാ വൈസ് പ്രസിഡൻ്റ് എ.പി നാസർ ,വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ഗഫൂർ, കെ.അബ്ദുൽ അസീസ് ,ഷമീർ മുക്കം, എൻ.നസ്റുള്ള, എം.സി ഹാരിസ്, കെ.പി.മുഹമ്മദ്, കെ.വി നവാസ് സംസാരിച്ചു ജനറൽ സെക്രട്ടറി നിസാം കാരശ്ശേരി സ്വാഗതവും ട്രഷറർ ടി.പി അബൂബക്കർ നന്ദിയും പറഞ്ഞു
Tags:
MUKKAM
