ചെറുവാടി: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ ചെറുവാടിയിൽ വീടിന് മുകളിലേക്ക് മതിൽ കെട്ട് തകർന്ന് വീണു. വെള്ളുകൂത്ത് പരേതനായ കൊട്ടുപ്പുറത്ത് കോയകുട്ടി (റിയാസ് കൊട്ടുപുറത്ത്) എന്നിവരുടെ വീടിന് മുകളിലേക്കാണ് പുതുതായ നിർമ്മിച്ച 15 അടിക്ക് മുകളിൽ ഉയരമുള്ള മതിൽ കെട്ട് തകർന്ന് വീണത്.
മതിൽ തകർന്ന് വീഴുന്ന സമയത്ത് ആ ഭാഗത്ത് വീട്ടുകാർ ഇല്ലാത്തതിനാൽ അപകടം ഒഴിവായി, വീടിന്റെ ചുമരിനു മേൽ കല്ലും, മണ്ണും ചെളിയും വന്ന് അടിഞ്ഞതിനാൽ വീട്ടുകാർ ഏറെ ദുരിതത്തിലാണുള്ളത്.
Tags:
CHERUVADI
