Flash News

Nattu Media

പഠനോപകരണ വിതരണം നടത്തി

ചെറുവാടി എസ്.വൈ.എസ് സാന്ത്വനം ക്ലബ് നു കീഴിൽ 100 ൽ പരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മുക്കം സബ് ഇൻസ്‌പെക്ടർ ഹർഷിദ് സാർ നിർവഹിച്ചു. മഹല്ല് ഖാളി ഡോ.എം.എ. അബ്ദുൽ അസീസ് ഫൈസി സാന്ത്വന സന്ദേശ പ്രഭാഷണം നടത്തി. നോട്ട് ബുക്ക്, പുസ്തക പൊതി, പേന, പെൻസിൽ, സ്കെയിൽ ,എറൈസർ, പൗച്ച് എന്നിവ  അടങ്ങിയ കിറ്റാണ് 100 വിദ്യാർത്ഥികൾക്ക് നൽകിയത്. 

ഗുലാം ഹുസൈൻ(ഗ്ലോബൽ പ്രവാസി), അഷ്‌റഫ് കൊളക്കാടൻ(കോൺഗ്രസ്), അബ്ദു സലാം കളത്തിൽ(സി.പി.ഐ.എം), കുഞ്ഞോയി പാറക്കൽ(മുസ്ലിം ലീഗ്) എന്നിവർ ആശംസ പ്രസംഗം നടത്തി കിറ്റുകൾ വിതരണം ചെയ്തു. അബ്ദുൽ കരീം മുസ്‌ലിയാർ പ്രാർത്ഥന നടത്തി. യൂണിറ്റ് വൈസ് പ്രസിഡണ്ട് നിസാരമോൻ ന്റെ അധ്യക്ഷതയിൽ മുജീബ് പി.പി സ്വാഗതവും സിറാജുദ്ധീൻ കളത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)