ചെറുവാടി പുത്തലത്ത് തെങ്ങുകയറ്റ തൊഴിലാളിയായ കിഴുപറമ്പ് സ്വദേശി ബീരാൻ കുട്ടി എന്നയാളാണ് തെങ്ങിൽ കുടുങ്ങിയത്. തേങ്ങ വലിക്കുന്നതിനിടയിൽ തേങ്ങ തലയിലേക്ക് വീഴുകയും തെങ്ങുകയറ്റ മെഷീനിൽനിന്നും കാൽ വഴുതി തലകീഴായ് കിടന്ന ബീരാൻ കുട്ടിയെ കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയായ വിനോദ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുക്കം ഫയർ ഫോയിസ് സ്ഥലത്തെത്തി ബീരാൻ കുട്ടിയെ വലയിൽ തായെ ഇറക്കുകയായിരുന്നു. സാരമായ പരിക്കുകൾ ഒന്നും ഇല്ലാ എന്നാണ് അറിയാൻ കഴിഞ്ഞത്. ഏകദേശം 40 അടിയോളം ഉയരമുള്ള തെങ്ങിലാണ് ബീരാൻ കുട്ടി കുടുങ്ങിയത്.
📹വീഡിയോ കാണുന്നതിൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
👇👇
Tags:
CHERUVADI

