Flash News

Nattu Media

മിനിമം വേതനം നൽകണമെന്ന സർക്കാർ ഉത്തരവ് പൊതുവിദ്യാലയങ്ങളിലും നടപ്പാക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം : കേരള സ്റ്റേറ്റ് സ്കൂൾ ബസ്സ് വർക്കേഴ്സ് ഫെഡറേഷൻ


പൊതു വിദ്യാലയങ്ങളിലെ സ്കൂൾ ബസ്സുകളിൽ 10 വർഷത്തിൽ അധികമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഡ്രൈവർമാരും, ആയമാരും വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ജോലി ചെയ്യുന്ന ഞങ്ങൾക്ക് വളരെ തു ച്ഛമായ വേതനമാണ് ലഭിക്കുന്നത്. സ്കൂളുകളിലെ മാനേജ്മെന്റ് / പി.ടി.എ. ആണ് നിയമനം നടത്തുന്നത് എന്നുള്ളത് കൊണ്ട് തന്നെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ഞങ്ങൾക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ കോവിഡ് കാലത്ത് ഈ മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണം നടത്തി എന്നല്ലാതെ ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കാത്ത ഒരേ ഒരു വിഭാഗം ഈ തൊഴിലാളികൾ ആണെന്ന് പറയാതെ വയ്യ. സ്കൂളിലെ അധികാരികൾ നിയമനം നടത്തുന്നു എന്ന ഒറ്റ കാരണത്താൽ തന്നെ ഏതു സമയവും പിരിച്ചുവിടൽ ഭീഷണിയും ഞങ്ങൾക്ക് നേരിടേണ്ടിവരുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിൽ നിന്നും വരുന്ന കടുത്ത സുരക്ഷാ നിർദേശങ്ങൾ പാലിച്ച് കൊണ്ട് ജോലി ചെയ്യുന്ന ഞങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വവും, സ്വകാര്യ സ്കൂൾ ബസ്സുകളിൽ പണിയെടുക്കുന്ന ഡ്രൈവർമാർക്കും, ആയമാർക്കും മിനിമം വേതനം നൽകണമെന്ന സർക്കാർ ഉത്തരവ് പൊതുവിദ്യാലയങ്ങളിലും നടപ്പാക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിച്ചു കൊള്ളുന്നതായി  കേരള സ്റ്റേറ്റ് സ്കൂൾ ബസ്സ് വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറി  സജികുമാർ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)