Flash News

Nattu Media

പി.ടി.എമ്മിൽ പ്രഭാത ഭക്ഷണ പദ്ധതി ഹൃദ്യം തുടങ്ങി


കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ് ആഭിമുഖ്യത്തിൽ തുടക്കം കുറിക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതി 'ഹൃദ്യം ' തുടങ്ങി. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ദൂര ദിക്കിൽ നിന്നു പോലും വിദ്യാർത്ഥികൾ എത്തുന്നുണ്ട്.ഇവർക്ക് പ്രഭാത ഭക്ഷത്തത്തിന് പ്രയാസം നേരിട്ട ഘട്ടത്തിലാണ് ആവശ്യമായ കുട്ടികൾക്കെല്ലാം ലഭ്യമാവും വിധത്തിൽ പദ്ധതി ആരംഭിച്ചത്.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി. സ്കൗട്ട്സ്  ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുന്നാസർ, പി.ടി.എ അംഗം സതീശൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ്.സുജ പ്രഭ, പി.സി അബ്ദുറഹിമാൻ,സി.മഹ്ജൂർ, നിസാം കാരശ്ശേരി,പി.രാജി, പി.ടി നാസർ, എം.ഷമീൽ, കെ.നഷീദ, എ.ബിജിമോൾ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)