എടവണ്ണപ്പാറ : എടവണ്ണപ്പാറ ടൗണിലെ ട്രാഫിക് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടവണ്ണപ്പാറ ടൗണില്‍ പരിശോധന നടത്തി. എം.എല്‍.എ. ടി.വി.ഇബ്രാഹിം, പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ എന്നിവര്‍ ചേര്‍ന്ന് ടൗണിലെ നാല് റോഡുകളും ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ടൗണിലുള്ള കടകള്‍ റോഡിലേക്കും ഫുട്പാത്തിലേക്കും പരിധി വിട്ടു ഇറക്കി കെട്ടി കച്ചവടം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. ശേഷം ഫാരിസ് ഓഡിറ്റോറിയത്തില്‍ ട്രാഫിക് ക്രമീകരണ അവലോക യോഗം ചേര്‍ന്നു.
ജംഗ്ഷനിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കും, ട്രാഫിക് തടസ്സമുണ്ടാക്കുന്ന രൂപത്തില്‍ കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കും, കെട്ടിട ഉടമകള്‍ക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. നോട്ടീസ് കിട്ടി 15 ദിവസത്തിനകം പൊളിച്ച് മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന നിയമനടപടികള്‍ സ്വീകരിച്ച് കഷ്ടനഷ്ടങ്ങള്‍ ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
സ്ഥലം എം.എല്‍.എ. ടി.വി.ഇബ്രാഹിം, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍, സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്‌സല്‍, ആയിശമാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.അബൂബക്കര്‍, കുഴിമുള്ളിഗോപാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ വസന്തകുമാരി, ബഷീര്‍മാസ്റ്റര്‍, സരോജിനി, സുഹറ, വാഴക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.സി.വത്സന്‍, കൊണ്ടോട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡിവിന്‍, വില്ലേജ് ഓഫീസര്‍ ഗിരീഷ്‌കുമാര്‍, കൊണ്ടോട്ടി പി.ഡബ്ലുഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍സാഫ്, കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എഞ്ചിനീയര്‍ അഫ്‌സല്‍, കൊണ്ടോട്ടി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുര്‍ഷിദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജൈസല്‍എളമരം, കെ.അലി, രാജഗോപാലന്‍മാസ്റ്റര്‍, സി.എ.കരീം, സി.ഭാസ്‌ക്കരന്‍മാസ്റ്റര്‍, എം.അമീറലി, എം.മാധവന്‍, അബ്ദുചീടിക്കുഴി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സലാം, സെക്രട്ടറി റഷീദ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ബാബുരാജ്, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിത്തു, സീനിയര്‍ ക്ലര്‍ക്ക് നംഷിദ്, മുസ്തഫ, സജേഷ്, മാധ്യമപ്രവര്‍ത്തകരായ ഉമറലി ശിഹാബ്, അന്‍വന്‍ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD


