വാഴക്കാട് : എൽഡിഎഫ് സർക്കാർ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വൻ അഴിമതികൾക്കെതിരെയും രൂക്ഷമായ വിലക്കത്തിനും മയക്കുമരുന്ന് മാഫിയക്കെതിരെയും മാർക്ക് തട്ടിപ്പിനും വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെയും യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജൂൺ 20ന് നിയോജകമണ്ഡലം തലത്തിൽ നടത്തുന്ന അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സിൻ്റെ ഭാഗമായ് കൊണ്ടോട്ടി നിയോജക മണ്ഡലം UDF കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 20 ന് ചൊവ്വാഴ്ച വൈകു: 4 മണിക്ക് കൊണ്ടോട്ടിയിൽ വെച്ച് നടക്കുന്ന അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സും, അതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രകടനവും വിജയിപ്പിക്കാനൊരുങ്ങി വാഴക്കാട് പഞ്ചായത്ത് UDF പ്രവർത്തക കൺവെൻഷൻ
കഴിഞ്ഞ ദിവസം വാഴക്കാട് നടന്ന അപകടത്തിൽ മരണമടഞ്ഞ വാഴക്കാട് പഞ്ചായത്ത് എഫ്.എച്ച്.സി JHI അഷിത യുടെ വേർപാടിൽ അനുശോചനവും രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ മുജീബ് മാസ്റ്റർ മോട്ടമ്മൽ അധ്യക്ഷത വഹിച്ചു
യുഡിഎഫ് പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം സ്വാഗതവും, ഇ.ടി ആരിഫ് നന്ദിയും പറഞ്ഞു.
യുഡിഎഫ് നേതാക്കളായ സിദ്ദീഖ് മാസ്റ്റർ, പി.കെ. മുരളീധരൻ, കെ. അലി വാഴക്കാട്, കെ.പി.രവീന്ദ്രൻ മാസ്റ്റർ, പി.അബൂബക്കർ , സി.കെ.കമ്മു, എം മാധവൻ, പി.കെ. റഫീഖ് അഫ്സൽ, ഒ. വിശ്വനാഥൻ, മൂസ്സക്കുട്ടി, ആദം ചെറുവട്ടൂർ, കെ. എം ജമീല ടീച്ചർ, പി.ടി. വസന്തകുമാരി, മണ്ണറോട്ട് ഫാത്തിമ എന്നിവർ സംസാരിച്ചു.
Tags:
VAZHAKKAD
