Flash News

Nattu Media

ഉന്നത വിജയികളെ അനുമോദിച്ചു


മുക്കം: മുക്കം നഗരസഭ പൂളപ്പൊയിൽ ഡിവിഷനിൽ   2022-23 വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് സഭയിൽ അനുമോദിച്ചു. പത്ത് വിദ്യാർത്ഥികളാണ് ഉന്നത വിജയം നേടിയത്. മുക്കം നഗരസഭ വിദ്യാഭ്യാസ ഇമ്പ്ലിമെന്ററി ഓഫീസറും നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഹസീല ടീച്ചർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഡിവിഷൻ കൗൺസിലർ എം കെ യാസർ അധ്യക്ഷത വഹിച്ചു. രാജൻ മാസ്റ്റർ, അസീസ് വരികാൽ, വാസു മാസ്റ്റർ, ജസീന, ജുറൈന പി സി തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ കൺവീനർ സലാം മുണ്ടോളി സ്വാഗതവും ആശവർക്കർ പത്മിനിഹരിദാസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)