ചെറുവാടി KNM സലഫി മദ്രസ്സയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചെറുവാടിയിലെയും സമീപപ്രദേശങ്ങളിലെയും ഒട്ടനവധി വിദ്യാർത്ഥികളെ അന്ധതയിൽ നിന്നും വെളിച്ചത്തിലെയ്ക്ക് നയിക്കുന്നതിന് KNM മദ്രസ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പറഞ്ഞു. ചടങ്ങിൽ KNM സെക്രട്ടറി അബ്ദുസ്സലാം കോട്ടൺ സ്പോട്ട് അധ്യക്ഷനായിരുന്നു. വി.പി.മുഹമ്മദ് മാസ്റ്റർ, ലായിക്കലി പി.പി, ജമാൽ കുറുവാടങ്ങൽ , KG അൻവർ , സി.വി അബ്ദുള്ള സുല്ലമി, നഫീസ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Tags:
CHERUVADI

