സൗദിയിലെ അബഹയ്ക്കടുത്തുള്ള റിജാൽ അൽമയിൽ വെച്ചുള്ള അപകടത്തിൽ ചെറുവാടി, ചുള്ളിക്കാപറമ്പ് അക്കരപറമ്പിൽ ആലിക്കുട്ടി കാക്കയുടെയും കൊടിയത്തൂർ കാവിൽ എറക്കോടൻ ആയിശുമ്മ(മാണി ചാച്ചി ) യുടെയും മകൻ ഹാരിസ് (35) മരണപ്പെട്ടു.
അൽസുദ-റിജാൽ അൽമ റോഡിലെ ചുരത്തിൽ വാഹനം മറിഞാണ് അപകടം. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിക്ക്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്.
അബ്ഹയിൽനിന്ന് റിജാൽ അൽമയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബ്ഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സുഹൃത്തുക്കളും പൗരാണിക ഗ്രാമമായ റിജാൽ അൽമയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Tags:
DEATH


