വാഴക്കാട് : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹവിൽദാർ എം എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. അനുശോചന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി. രാജാഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൗൺസിൽ അംഗം സി. എം. എ റഹ്മാൻ അധ്യക്ഷം വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി. നാസർബാബു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മുൻ സെക്രട്ടറി ടി പി അഷ്‌റഫ്, യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. എം കുട്ടി, ജിഗ്ര സെക്രട്ടറി XL മുസ്തഫ, DFA വൈസ്. പ്രസിഡന്റ് KM ഇസ്മായിൽ, മുസ്തഫ വാഴക്കാട്, എം. പി ബഷീർ വ്യാപാരി വ്യവസായി, സി. പി. കലാം, പ്രിയ വാഴക്കാട്, CKC റിയാസ് ഗ്ലോബൽ OICC, എ. പി. വീരാൻകുട്ടി ലൈബ്രറി വൈസ്. പ്രസിഡന്റ്, ടി. റിയാസ്. കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്, സി. പി. അബൂബക്കർ, സി. കെ.മുജീബ് എന്നിവർ അനുശോചനം രേഖപെടുത്തി സംസാരിച്ചു. ലൈബ്രറി ട്രഷറർ ഹാഷിം നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD

