Flash News

Nattu Media

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു


വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തിര ബോര്‍ഡ് യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഒരുമിനിറ്റ് മൗന പ്രാര്‍ഥനക്ക് ശേഷം പ്രസിഡന്റ് സി.വി.സക്കറിയ അവതാരകനായും വൈസ് പ്രസിഡന്റ് ശരീഫചിങ്ങംകുളത്തില്‍ അനുവാദകയുമായി പ്രമേയം അവതരണം നടത്തി.
ബോര്‍ഡ് യോഗത്തില്‍ വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍ അബ്ദുറഹിമാന്‍മാസ്റ്റര്‍, അഡ്വ.നൗഷാദ്, ബഷീര്‍മാസ്റ്റര്‍, മൂസകുട്ടി, അബ്ദുല്‍റഷീദ്, ശിഹാബ്ഊര്‍ക്കടവ്, വസന്തകുമാരി, ഷെമീന, സാബിറ, കോമളം, ജമീല, ജന്ന, സുഹറ, സരോജിനി, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ടി.കെ.രൂപേഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)