Flash News

Nattu Media

ദ മൂൺ വൈബ് : കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾക്ക് തുടക്കമായി


കൊടിയത്തൂർ : 'ദ മൂൺ വൈബ് ' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾക്ക് തുടക്കമായി. 
ചാന്ദ്രദൗത്യങ്ങളുടെ വ്യത്യസ്ത വീഡിയോകളുടെ പ്രദർശനയായിരുന്നു ('ദ മൂൺ വേർഷൻ') പ്രഥമ പരിപാടി.

ചന്ദ്രന്റെ വിശേഷങ്ങൾ പങ്കു വെച്ചുള്ള പ്രസംഗമത്സരം ('ദ മൂൺ വേഡ് '), മാതാക്കൾക്കും കുട്ടികൾക്കുമുള്ള പ്രശ്നോത്തരി ('ദ മൂൺ വേൾഡ് ' ), ക്ലാസ് തലത്തിൽ തയാറാക്കുന്ന ചാന്ദ്രദിന പതിപ്പ് ( 'ദ മൂൺ വേവ്സ് ' ) എന്നിവ തുടർ ദിവസങ്ങളിൽ സംഘടിപ്പിക്കും.

മുഹമ്മദ് ബിഷ്ർ (സ്കൂൾ ലീഡർ ), സഹൻ മുഹമ്മദ് (ഡെ. ലീഡർ ), (മുഹമ്മദ് ഹാദി (കല മന്ത്രി ), ഹർഷദ് കെ (കായിക മന്ത്രി ) എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)