റോഡ് restoration ചെയ്യുന്നതിനുള്ള തുക kwa പൊതുമരാമത്തു വകുപ്പിന് അടച്ചിട്ടുള്ളതും റോഡ് പൈപ്പ് ലൈൻ പ്രവർത്തി പൂർത്തീകരിച്ചു കൈമാറിയിട്ടുള്ളതാണെന്നും, Restoration ചെയ്യേണ്ടത് PWD ആണെന്നുമാണ്
ജല അതോറിറ്റിയിൽ നിന്നും അറിയാൻ കഴിഞ്ഞത്.
കൂളിമാട്: മാവൂർ - എരഞ്ഞിമാവ് റോഡിലെ താഴെ പി എച്ച് ഇ ഡി റോഡ് അപകടാവസ്ഥയിൽ. ഈ റോഡിലെ പ്രധാന അപകട ഏരിയയിലാണ് റോഡിന്റെ ദയനീയത തുറന്നു കാട്ടുന്നത്. വളവും കുത്തനെയുള്ള ഇറക്കവും ഉള്ളയിടത്താണ് ജല മിഷന്റെ പൈപ്പിടാൻ വേണ്ടി കുഴിയെടുത്ത സ്ഥലത്താണ് വാഹനങ്ങൾ സൈഡ് കൊടുക്കാൻ പോലും കഴിയാതെ കഷ്ഠിച്ച് യാത്ര ചെയ്യുന്നത്. റോഡിന്റെ ഒരുഭാഗം പൈപ്പ് ഇടാൻ വേണ്ടി കുഴിയടുത്തപ്പോൾ അവിടെ ക്വാറി വേസ്റ്റിട്ട് തടി തപ്പിയ ജല അതോറിറ്റി വലിയ അപകടക്കെണിയാണിവിടം ഒരുക്കി വെച്ചിരിക്കുന്നത്.
റോഡ് restoration ചെയ്യുന്നതിനുള്ള തുക kwa പൊതുമരാമത്തു വകുപ്പിന് അടച്ചിട്ടുള്ളതും റോഡ് പൈപ്പ് ലൈൻ പ്രവർത്തി പൂർത്തീകരിച്ചു കൈമാറിയിട്ടുള്ളതാണെന്നും, Restoration ചെയ്യേണ്ടത് PWD ആണെന്നുമാണ്
ജല അതോറിറ്റിയിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഒരേ സൈഡ്ലൂടെ യാത്ര ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ ഇവിടം. ക്വാറി വേസ്റ്റിട്ട ഇവിടെ മഴ പെയ്ത് ക്വാറി വേസ്റ്റിലെ കല്ലുമാത്രമേ ഉള്ളൂ എന്നതിനാൽ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴുന്നതിനും ഇവിടം കാരണമാവുന്നു.
Tags:
KOOLIMAD