സൗദിയിലെ അബഹയിൽ വാഹന അപകടത്തിൽ മരണപെട്ട ഹാരിസ് അക്കരപറമ്പിലിൻ്റെ മയ്യത്ത് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിചേരും.
വൈകുന്നേരം 5 മണിയോടെ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ കബറടക്കുന്നതാണ് .
അപകടത്തിന് ശേഷം മൃതദേഹം തിരികെ കിട്ടാൻ വേണ്ടി സഹായിച്ച നാട്ടിലും മറുനാട്ടിലെയും ആളുകളെ കുടുംബം പ്രത്യേകം നന്ദി അറിയിച്ചു.
അതോടപ്പം നാട്ടിൽ എത്തിക്കാൻ വേണ്ടി മുൻകൈ എടുത്ത കെ. എം.സി.സി നേതാക്കളായ ഇബ്രാഹിം പട്ടാമ്പി, അമീർ കോട്ടക്കൽ, അതുപോലെ തന്നെ ആംബുലൻസ് തന്ന് സഹായിച്ച മൈ കെയർ ഹോസ്പിറ്റൽ മാനേജ്മെൻ്റ്, മജീദ് മേലാറ്റൂർ,ഹാരിസിന്റെ നാട്ടുകാരനും സുഹൃത്തുമായ നസീർ കണ്ടങ്ങൽ എന്നിവരെ കമീസ് ചെറുവാടി കൂട്ടായ്മ ഹൃദയംഗമായ നന്ദി അറിയിച്ചു
