കോഴിക്കോട് മുക്കം സ്വദേശി ജാഫർ കൈക്കലാടൻ എഴുതിയ ഓർമയിലെ പൊറ്റശ്ശേരി ദമാമിൽ പ്രകാശനം ചെയ്തു.ദമാം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ സാജിദ് ആറാട്ടുപുഴയിൽ നിന്നും സാമൂഹിക പ്രവർത്തകൻ അസ്ലം ഫറോക്ക് പുസ്തകം ഏറ്റുവാങ്ങി. കാമ്പും കാതലും ഒട്ടും ചോർന്നു പോകാതെ സാജിദ് ആറാട്ടുപുഴ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി..
ലോക കേരളസഭാംഗം സോഫിയ ഷാജഹാൻ, എഴുത്തുകാരിയും നാടക നടിയുമായ അഡ്വ : ഷഹന, ചലച്ചിത്ര നിർമ്മാതാവ് ജേക്കബ് ഉതുപ്പ്, സംവിധായകൻ സഹീർഷ കൊല്ലം, ഒ ഐ സി സി നേതാവ് ഹമീദ് മരക്കാശ്ശേരി, ചിത്രകാരൻ ബിനു കുഞ്ഞു, റഹൂഫ് ചാവക്കാട്, അസ്മാ ബീവി, കമറുദ്ധീൻ, മുരളി, ഷാജഹാൻ, ഉണ്ണികൃഷ്ണൻ, സരള, ആർദ്ര, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
അസ്‌ലം ഫറോക് അധ്യക്ഷനായ ചടങ്ങ് സംഗീത ശ്രീകുമാറിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ഒ ഐ സി സി ജനറൽ സെക്രട്ടറി ഷിജില ഹമീദ് സ്വാഗതവും എഴുത്തുകാരിയും അധ്യാപികയുമായ ലീന ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു...
