Flash News

Nattu Media

അരീക്കോട് കോളേജ് ഗ്രൗണ്ടിലെ അഭ്യാസപ്രകടനം; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്


അരീക്കോട് : സുല്ലമുസ്സലാം സയൻസ് കോളേജ് ഗ്രൗണ്ടിലെ അഭ്യാസപ്രകടനം; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഗ്രൗണ്ടിൽ നിയമങ്ങൾ പാലിക്കാതെ നടത്തിയ അഭ്യാസ പ്രകടനത്തിനാണ് മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്. കഴിഞ്ഞ ഞായാറായ്ച്ചയാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.

സ്വകാര്യ വ്യക്തികൾ ഗ്രൗണ്ട് വാടകക്ക് എടുത്താണ് മോട്ടോ എക്സ്പോ എന്നപേരിൽ അഭ്യാസ പ്രകടനം നടത്തിയത്. ഇത് വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊണ്ടോട്ടി RTO കേസ് എടുത്തത്.  കോളേജ് പ്രിൻസിപ്പലിന് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ മോട്ടോ എക്സ്പോ നടത്താൻ മാത്രമാണ് മൈതാനം വിട്ടുനൽകിയതന്നും ഒരു തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്നും കോളേജ് വ്യക്തമാക്കി. സംഭവത്തിൽ 19 വാഹനങ്ങളുടെ പട്ടിക കോളേജ് RTO ക്ക് കൈമാറി. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)