Flash News

Nattu Media

ചെറുവാടി തോട്ടിലെ വിഷം കലക്കിയുള്ള മീൻ പിടുത്തം: ശക്തമായ നടപടിയുണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്തും, പോലീസും

ചെറുവാടി
നടക്കൽ തോട്ടിൽ മീനുകൾ ചത്തു പൊങ്ങിയ നിലയിൽ. വിഷം കലക്കിയുള്ള മീൻ പിടുത്തമാണെന്നാണ് നിലവിലെ നിഗമനം. നടക്കൽ തോട്ടിലും പരിസരത്തെ വയലുകളിലുമായി നൂറോളം മത്സ്യങ്ങളാണ് ചത്ത് പൊങ്ങിയത്. 
സംഭവം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,വാർഡ് മെമ്പർ അബ്ദുൾ മജീദ് കൊട്ടുപുറത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. ഇത്തരത്തിൽ നാശം വിതച്ചുള്ള മീൻ വേട്ടകൾക്കെതിരെ ശക്തമായ നടപടി യുണ്ടാകുമെന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പരാതിയിൽ മുക്കം പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)