Flash News

Nattu Media

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കളക്റ്റേഴ്സ് @ സ്കൂൾ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ മാലിന്യസംഭരണ ബിന്നുകൾ സ്ഥാപിച്ചു


കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കളക്റ്റേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിന് മാലിന്യസംഭരണ ബിന്നുകൾ കൈമാറുന്നു.
------------------------------------------------------
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കളക്റ്റേഴ്സ് @ സ്കൂൾ മാലിന്യസംഭരണ ബിന്നുകൾ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ സ്ഥാപിച്ചു. കടലാസ്, പ്ലാസ്റ്റിക് കവർ ,പ്ലാസ്റ്റിക് പെറ്റ് ബോട്ട്ൽ, പ്ലാസ്റ്റിക് ഹാർഡ് ബോട്ട്ൽ എന്നിങ്ങനെ സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ സ്വായത്തമാക്കുകയും സാമൂഹ്യ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും മാലിന്യമുക്ത നാടിനായി പരിശ്രമിക്കുകയും ചെയ്യുക എന്നതിലാണ് പദ്ധതി ഊന്നുന്നത്.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എെ കെ റാഫി അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ , പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത് , മാതൃസമിതി ചെയർപേഴ്സൻ ജുവൈരിയ ശഫ്രീൻ, വൈസ് ചെയർ പേഴ്സൻ സിറാജുന്നീസ ഉനൈസ് എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)