മുക്കം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയും ആയ ജോര്‍ജ് എം തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് ശിപാർശ വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ സംഘടിപ്പിച്ച ജനകീയ സമരങ്ങളെ ശരിവെക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. തിരുവമ്പാടി മേഖലയിലെ നിരവധി ക്വാറി മാഫിയകളുമായി ജോര്‍ജ്ജ് ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്ക് അവിഹിതമായ സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. റീസര്‍വെ 172 ഭാഗമായുള്ള മിച്ച ഭൂമിയിലാണ് ജോര്‍ജ് എം തോമസ് വീട് വെച്ചതെന്നും മിച്ചഭൂമി കയ്യേറി നിരവധി ക്വാറികള്‍ ഇതേ സര്‍വ്വേ നമ്പറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Ad
ജോര്‍ജ്ജ് എം. തോമസ് കയ്യേറിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വീതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 2018 നവംബര്‍ 3 ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു എന്നും, മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വൻ പോലീസ് സന്നാഹങ്ങൾക്ക് പുറമെ പ്രാദേശിക സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ചട്ടം കെട്ടുകയും ചെയ്തിരുതായും. മാര്‍ച്ച് ജോര്‍ജ് എം തോമസിൻ്റെ വീട്ടുപടിക്കല്‍ പോലീസിനെ ഉപയോഗിച്ച് തടയുകയും നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായും, കോറി മാഫിയ ബന്ധം, മിച്ചഭൂമി വിഷയത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങളല്ലാം ശരിവെക്കുന്നതാണ് ജോർജ് എം തോമസിനെതിരെയുള്ള സിപിഎമ്മിന്റെ അച്ചടക്ക നടപടിക്കുള്ള ശിപാർശ എന്നും ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു.
Ad
ജോര്‍ജ് എം തോമസ് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്നും സിപിഎം പ്രാദേശിക നേതാക്കളുടെയും പങ്ക് പരിശോധിക്കേണ്ടതാണ്.
സംഘപരിവാർ വംശീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ലൗ ജിഹാദ് ആരോപണം യാഥാർത്ഥ്യമാണെന്ന് ജോർജൻ തോമസിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കര്‍ഷകന്റെയും പാവപ്പെട്ടവന്റെയും പേരുപറഞ്ഞു എല്ലാ സാമൂഹ്യ തിന്മകളുടെയും ഭാഗമാവുകയാണ് സിപിഎം നേതൃത്വമെന്നും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ദീൻ ചെറുവാടി ആരോപിച്ചു.
Tags:
MUKKAM


