Flash News

Nattu Media

വിദ്യാർത്ഥികൾ മാറ്റത്തിന്റെ ചാലക ശക്തിയാവുക:ഡോ നവാസ്


മുക്കം : ശതാബ്തി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അധ്യാപകരേയും ആദരിച്ചു.കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോക്ടർ നവാസ് ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന , കൗൺസിലർ എം കെ യാസർ, വേണുഗോപാൽ മാസ്റ്റർ, വി എം സി മുഹമ്മദ്‌, ചന്ദ്രബാബു സീനിയർ അസിസ്റ്റൻറ് ശ്രീനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു.പിടിഎ പ്രസിഡണ്ട് അബ്ദുസ്സലാം മുണ്ടോളി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഉന്നത വിജയികൾക്കും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കൃഷ്ണ അഭിജിത്ത് എൻ ഐ ഡി വിജയവാഡയിൽ അഡ്മിഷൻ ലഭിച്ച നവനീത് കിരൺ വെല്ലൂർ അഡ്മിഷൻ കിട്ടിയ അശ്വതി, രാഹുൽ കെ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.ചെറുപ്രായത്തിലെ അപകടകാരണം വീൽചെയറിൽ ആയിട്ടുംഉന്നത ബിരുദം സമ്പാദിച്ച് ജോലിയിൽ എത്തിച്ചേർന്ന മുഹമ്മദ് റാഷി ചടങ്ങിൽ മോട്ടിവേഷൻ സ്പീച്ച് നടത്തി.പ്രിൻസിപ്പൽ ഹസീല എംകെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിയാസ് ചാലിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)