Flash News

Nattu Media

അച്ചടക്ക ലംഘനം: മുൻ എം എൽ എ ജോർജ് എം.തോമസിനെതിരെ നടപടിക്ക് ശുപാർശ, പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തേക്കും


കോഴിക്കോട്/ മുക്കം :സി.പി.എം നേതാവും മുൻ എംഎൽഎയുമായ ജോർജ്  എം.തോമസിനിതിരെ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമാണ് ജില്ലാ കമ്മറ്റിയുടെ ശുപാർശ. സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷമാണ് നടപടി പ്രഖ്യാപിക്കുക.

ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറേറ്റ് യോഗമാണ് നടപടിയെടുക്കുന്നത് പരി​ഗണിച്ചത്. സംസ്ഥാന സെക്രട്ടറിയും യോ​ഗത്തിനെത്തിയിരുന്നു. നിലവിൽ ജില്ലാ കമ്മിറ്റി അം​ഗമാണ് . ജില്ലാ കമ്മിറ്റി അം​ഗത്വത്തിൽ നിന്നും പോഷക സംഘടനകളുടെ ഭാരവാഹിത്വത്തിൽനിന്നും നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗുരുതരമായ ആരോപണമാണ് നേതാവിനെതിരെ ഉയർന്നത്. ജില്ലാ കമ്മിറ്റിയിലെ കെ.കെ ദിനേശൻ,കെ.കെ മുഹമ്മദ് എന്നിവരാണ്  ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. നടപടിയെടുക്കുമെന്ന് ഉറപ്പുണ്ടായിട്ടും ഇദ്ദേഹം ഇന്നലെ കമ്മിറ്റിക്കെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയിൽ ആരും നേതാവിനെ പിന്തുണച്ചില്ലെന്നത് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)