Flash News

Nattu Media

അപകട വളവായി മുക്കം ഓടത്തെരു മാടാമ്പുറം വളവ്


മുക്കം : എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ഓടത്തെരു മാടാമ്പുറം വളവിൽ അപകട പരമ്പര തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മഴ ഒന്ന് പാറ്റിയാൽ പോലും ഇവിടെ അപകടം നിത്യ സംഭവമാണ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ബസ്‌ ചെറിയ വാനിൽ ചെന്നിടിച്ച് അപകടമുണ്ടായി. ആർക്കും പരിക്കില്ലാത്തത് തന്നെ ഭാഗ്യം എന്നു പറയാം  അത്രെയും വലിയ അപകടത്തിൽ നിന്നാണ് തലനാരിയ്ക്ക് രക്ഷപെട്ടത് .അതേ ദിവസം രാവിലെ മറ്റൊരു വാഹനം നിയന്ത്രണം വിട്ട് മറയാൻ പോയതും ആളുകൾക്ക് ആശങ്ക പരത്തി.സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ പഠിച്ചപ്പോൾ ശാസ്ത്രം വരെ എത്തി. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം സംഭവിക്കാതെ പോകുന്നത്.  സ്വയം നിയന്ത്രണം വിട്ട് പോകുന്ന വാഹനങ്ങൾ  റോഡിൽ നിന്നും തെന്നി മാറി  അപകടത്തിൽപ്പെടുകയാണ് . ഇത് മറ്റു വാഹനങ്ങളിൽ ചെന്ന് ഇടിക്കാത്തതാണ് പല അപകടങ്ങളിൽ നിന്നും രക്ഷയായത്.എന്നാൽ രണ്ടാഴ്ച മുൻപ് തെന്നിമാറിയ വണ്ടി എതിരെ വെന്ന ബൈക്ക്ൽ ഇടിച്ച്  പരുക്കെറ്റ യുവാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങൾ..!!??



ചിലർ പറയുന്നത് റൗണ്ട് മോഡൽ ഉള്ള ഇത്തരം വളവുകളിൽ ബാങ്കിംഗ് ഓഫ് കറ് വ് ഇല്ല എന്നും, ടേനിംഗിൽ വാഹനങ്ങൾ പുറത്ത് പോകാതെ ഉള്ളിൽ പിടിച്ചു നിക്കാൻ രൂപത്തിൽ ചില ഫിസിക്സ്‌ തിയറി ഉണ്ട്. എന്തെന്നാൽ സെന്ററിപെറ്റൽ ഫോർസ് (centripetal force) അതായത് ഉള്ളിലേക്ക് ചെറിയ ചെരിവ് രൂപത്തിൽ റോഡ് ക്രമീകരിച്ചാൽ ഇതുവഴി പോകുന്ന വാഹനങ്ങൾ തെന്നിയാൽ പുറത്ത് പോകാതെ ഉള്ളിലേക്ക് പിടിച്ചു നിൽക്കാൻ കഴിയും. എന്നാൽ ഈ പറയുന്ന സ്ഥലത്ത് ഇത്തരം സംഗതികൾ ഇല്ല. ഇവിടെ ക്രമീകരിച്ചത് നേരെയും, പുറത്തേക്കും ഉള്ള രൂപത്തിലാണ് അതുകൊണ്ടാണ് വാഹനങ്ങൾ പുറത്തേക്ക് പോകുന്നത്. എന്നാൽ മറ്റു ചിലർ പറയുന്നത് മഴക്കാലം ആയത് മൂലം വാഹനങ്ങളിൽ നിന്ന് ഒലിച്ചു പോകുന്ന ഓയിൽ, എണ്ണ ഇവ റോഡിൽ ചോർന്ന് പോകുമ്പോൾ വേഗതയിൽ വരുന്ന വാഹനങ്ങൾ സ്ലിപ് ആയി പോകുന്നതാണ് എന്നും പറയപ്പെടുന്നു.

എന്തിരുന്നാലും റോഡ് പണി പൂർത്തിയായ ഈ റോഡിന് പ്രശ്നങ്ങൾ 
ഒരുപാട് എണ്ണി പറയാനുണ്ട് .മുൻപ്  പലയിടത്തും റോഡ് താഴ്ന്ന് പോയത് യാത്രക്കാർക്ക് ആശങ്ക സൃടിച്ചിട്ടുണ്ടായിരുന്നു.അതും രണ്ടു ദിവസം മുന്നേ ഡാർ ചെയ്ത റോഡോ.. എന്ന് വരെ ചർച്ചയായിരുന്നു 

കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജന പ്രതിനികളും നാട്ടുകാരും ഉടൻ തന്നെ ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് റോഡ് ഉപരോധിച്ചിരുന്നു. 
തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട സ്ഥലം എം എൽ എ ലിന്റോ ജോസഫ് റോഡിന്റെ കോൺട്രാക്ട് വർക്ക്‌ ചുമതല ഉള്ള ശ്രീധന്യ കമ്പനിയോടും,കെ എസ് ടി പി പ്രൊജക്റ്റ്‌ ഡയറക്ടറോടും അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു .ഇതിൽ പ്രതീക്ഷ ഉണ്ടാകുമെന്നാണ് നാട്ടുകാർ വിചാരിക്കുന്നു.

അപകട പരമ്പരയൊരുക്കുന്ന മാടാമ്പുറം വളവിലെ അശാസ്ത്രീയതക്ക് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)