കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ അധ്യാപകരുടെ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന ടീച്ചർ എൻലൈറ്റ്മെന്റ് ഇൻ വിഷൻ ആന്റ് മിഷൻ (ടെൻവിസ് -TENVIS) പദ്ധതിയുടെ ഭാഗമായി അധ്യാപകർ ഒഴിവുദിനത്തിൽ മീഡിയവൺ ആസ്ഥാന മന്ദിരം സന്ദർശിച്ചു.
സ്കൂൾ വിദ്യാഭ്യാസ പ്രക്രിയകളിൽ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മലബാറിലെ ഏക ചാനൽ ആസ്ഥാനം നേരിൽ കണ്ടത്. ന്യൂസ് സ്റ്റുഡിയോ, പ്രോഗ്രാം സ്റ്റുഡിയോ, എഡിറ്റോറിയൽ ഡസ്ക് , സാങ്കേതിക വിഭാഗം , ബ്യൂറോ,ലൈബ്രറി തുടങ്ങിയവ സന്ദർശിച്ചു.
മാനേജിംഗ് എഡിറ്റർ സി ദാവൂദ്, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ കെ സലാം,വാർത്ത അവതാരകൻ സായികുമാർ തുടങ്ങിയവരുമായി സംവദിച്ചു.
ഹെഡ് മാസ്റ്റർ ടി കെ ജുമാൻ , സീനിയർ അസി. സി അബ്ദുൽ കരീം,സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന്,എസ് ആർ ജി കൺവീനർ സമീറ കക്കോടി, റസിയ ടി,യുഷ് രിന, സുസ്മിന എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
.....,.,........................
ഫോട്ടോ: കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ അധ്യാപകരുടെ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന ടീച്ചർ എൻലൈറ്റ്മെന്റ് ഇൻ വിഷൻ ആന്റ് മിഷൻ (ടെൻവിസ് -TENVIS) പദ്ധതിയുടെ ഭാഗമായി അധ്യാപകർ മീഡിയവൺ ആസ്ഥാന മന്ദിരം സന്ദർശിച്ചപ്പോൾ
