വാഴക്കാട് :ചാന്ദ്ര ദിനത്തിൽ എളമരം ബി ടി എം ഒ യു പി സ്കൂൾ സയൻസ് ക്ലബ്ബ് പ്രമുഖ ഗോള ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ
മുറാദ് ഗണ്ടവറു അലി മണിക് ഫാനെ ആദരിച്ചു. സ്കൂൾ
മാനേജർ കെ വി മുഹമ്മദ് പൊന്നാട അണിയിച്ചു .ആഗോള ചാന്ദ്രമാസ കലണ്ടറിന്റെ ശില്പിയായ അലി മണിക്ഫാൻ സ്കൂൾ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഗോള ശാസ്ത്രജ്ഞൻ, പരമ്പരാഗത പായ്ക്കപ്പൽ നിർമ്മാതാവ്, സമുദ്ര വിജ്ഞാന കുലപതി, കാർഷിക ഗവേഷകൻ, സാഹസിക യാത്രികൻ, പരിസ്ഥിതി പരിപാലകൻ, ബഹുഭാഷാ പണ്ഡിതൻ
ഗോള ശാസ്ത്രജ്ഞൻ, പരമ്പരാഗത പായ്ക്കപ്പൽ നിർമ്മാതാവ്, സമുദ്ര വിജ്ഞാന കുലപതി, കാർഷിക ഗവേഷകൻ, സാഹസിക യാത്രികൻ, പരിസ്ഥിതി പരിപാലകൻ, ബഹുഭാഷാ പണ്ഡിതൻ
തുടങ്ങിയ നിലകളിൽ പ്രശസ്തനായ മണിക് ഫാൻ തന്റെ അനുഭവങ്ങൾ കുട്ടികളുമായി അഭിമുഖത്തിൽ പങ്ക് വെച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ3 മാതൃക നിർമ്മിച്ചു. ചാന്ദ്രദിന പാട്ട്,ഡാൻസ്,പ്രസംഗം,പാവനാടകം തുടങ്ങി വിവിധ പരിപാടികൾ ചാന്ദ്ര ദിനത്തിന്റെ ഭാഗമായി നടന്നു. പ്രധാന അധ്യാപകൻ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.റസാക്ക് മാസ്റ്റർ, കെ പി സലീം മാസ്റ്റർ, മുസമ്മിൽ വാഴക്കാട്, റഫീഖ് ടി കെ പ്രസംഗിച്ചു. സുബിന ടീച്ചർ, ഫിദ ടീച്ചർ നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സുധ കെ ടി ടീച്ചർ സ്വാഗതവും സയൻസ് ക്ലബ്ബ് കൺവീനർ സാജിദ എം കെ നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD

