Flash News

Nattu Media

ജനമനസ്സുകളിലെ ജനനായകൻ... ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു


വാഴക്കാട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് എടവണ്ണപ്പാറയിൽ  വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.


 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

ഷംസുമപ്രം സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ, സിദ്ധീഖ് മാസ്റ്റർ ആക്കോട്, രാജഗോപാലൻ മാസ്റ്റർ, ഒ.കെ. അയ്യപ്പൻ , അച്ചുതൻ ചെറുവായൂർ, കെ.വി. മുഹമ്മദ് കുഞ്ഞി, സൽമാൻ പണിക്കര പുറായ,  സദാശിവൻ മപ്രം ,മിർഷാൻ മുണ്ടുമുഴി,  കെ.എം. എ റഹ്മാൻ, കെ.ഒ. അലി, മധുരക്കുഴി അബ്ദുറഹിമാൻ മാസ്റ്റർ, കെ അലി വാഴക്കാട്, എ.പി.മോഹൻദാസ്, സി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ, സി.എ.കരീം, പി. അബൂബക്കർ , തറമ്മൽ അയ്യപ്പൻകുട്ടി, ചന്ദ്രമതി, കെ.പി. രവീന്ദ്രനാഥ്, ഒ.വിശ്വനാഥൻ, സി.ഭാസ്ക്കരൻ മാസ്റ്റർ ,സി.ടി. റഫീഖ്, എം.മാധവൻ, യു.കെ.അലി,ആലുങ്ങൽ ആമിന, എന്നിവർ സംസാരിച്ചു.


സതീഷൻ എടവണ്ണപ്പാറ നന്ദിയും പറഞ്ഞു .

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജന പ്രതിനിധികൾ, ഡയറക്ടർമാർ, സംഘടനാ ഭാരവാഹികൾ, യുവജന സംഘട പ്രതിനിധികൾ, പോഷക സംഘടന - തൊഴിലാളി സംഘടനാ ഭാരവാഹികൾ, വ്യാപാരി- വ്യവസായി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ മൗന ജാഥയിലും അനുശോചന യോഗത്തിലും സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)