Flash News

Nattu Media

' ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗവേഷണ പഠനത്തിന് പിന്തുണ നൽകാൻ പ്രത്യേക സെൽ ആരംഭിക്കണം'. റിവാഡ് ഫൗണ്ടേഷൻ


കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷിക്കാരായ ഗവേഷണ വിദ്യാർത്ഥികക്ക് മാർഗ നിർദ്ദേശവും പിന്തുണയും നൽകാൻ യൂണിവേഴ്സിറ്റി തലത്തിൽ പ്രത്യേക സെൽ ആരംഭിക്കണമെന്ന് കോഴിക്കോട് സംഘടിപ്പിച്ച റിവാഡ്(Rehabilitation Education and Welfare Activities for Differently abled,REWAD Foundation) അക്കാദമിക്ക് സെമിനാർ ആവശ്യപ്പെട്ടു.

റിവാഡ് അക്കാദമിയുടെ ലോഞ്ചിംഗ് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർ പേഴ്സൺ അഡ്വ: ജയ ഡാലി നിർവഹിച്ചു.കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി  ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള അവാർഡുകൾ വിതരണം ചെയ്തു. റിവാഡ് ഫൗണ്ടേഷൻ പ്രസിഡന്റ് ശബീർ കൊടിയത്തൂർ അദ്ധ്യക്ഷനായിരുന്നു.
ഐ എസ് എം സംസ്ഥാന സമിതി അംഗം നൗഷാദ് കരുവണ്ണൂർ, പി.എൻ അബ്ദുറഹിമാൻ മാസ്റ്റർ, ജുനൈദ് മേലേടത്ത്, ബഷീർ പട്ടേൽതാഴം, നസ്റിയ ടീച്ചർ, ഹംസ ജൈസൽ, ഹാരിസ് കരുവാരക്കുണ്ട്, പി.ഐ മുഹമ്മദ് ഷാഫി, ശുഐബ് പി.ടി,നജീബ് പുത്തൂർ പള്ളിക്കൽ സംസാരിച്ചു. 

ഫോട്ടോ അടിക്കുറിപ്പ്

ഭിന്നശേഷി ക്കാരുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ രൂപീകരിച്ച റിവാഡ് അക്കാദിമിയുടെ ലോഞ്ചിംഗ് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർ പേഴ്സൺ അഡ്വ: ജയാ ഡാലി ഉത്ഘാടനം ചെയന്നു. ശബീർ കൊടിയത്തൂർ, കെ എൻ എം പ്രസിഡന്റ് ടി.പി.അബ്ദുല്ലകോയ മദനി, പി എൻ അബ്ദുറഹിമാൻ മാസ്റ്റർ, ഷബീർ മാസ്റ്റർ കുണ്ടോട്ടി, നൗഷാദ് കരുവണ്ണൂർ, ഹംസ ജൈസൽ വേദിയിൽ...

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)