Flash News

Nattu Media

ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കും

കൊടിയത്തൂർ: മലയാളത്തിന്റെ ഏറ്റവും വലിയ സർഗധനനും പ്രതിഭാശാലിയുമായ വൈക്കം മുഹമ്മദ് ബഷീർ ദിനമായ ജൂലൈ 5 ന് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ മലയാള ഭാഷ പഠന പ്രവർത്തനങ്ങൾക്ക് മികവ് നൽകുന്നതിന്നായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ബഷീർ ജീവചരിത്ര കുറിപ്പ് , ബഷീർ കഥ ആസ്വാദനക്കുറിപ്പ് , മറഞ്ഞിരിക്കുന്നവ പൂർത്തിയാക്കൽ, ബഷീർ കഥാപാത്രാവിഷ്കാരം, ബഷീർ ക്വിസ് മത്സരം, ബഷീർ പുസ്തക പ്രദർശനം , ബഷീർ മാല അവതരണം തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ അറിയിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)