Flash News

Nattu Media

അനാശ്യാസ പ്രവർത്തനങ്ങൾ തുടർകഥ : ചെറുവാടിയിൽ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു


ചെറുവാടി കടവിലും പരിസരത്തും നടക്കുന്ന അനാശ്യാസ പ്രവർത്തനങ്ങൾക്കും ചെറുവാടി കടവിന്റെ പ്രകൃതി ഭംഗി നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കുമെതിരെ ചെറുവാടിയിൽ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. നാടിനെ നശിപ്പിക്കുന്ന സാമൂഹിക ദ്രോഹികളുടെ ഈ നടപടികൾക്കെതിരെ പോലീസ്, എക്സൈസ്, പഞ്ചായത്ത് എന്നിവരുടെ സഹായത്തോടെ ഇത് ഇല്ലാതാക്കാൻ വേണ്ടി സദസ്സിൽ തീരുമാനമായി. കക്ഷി പക്ഷ ഭേദമന്യേ ജനകീയ പ്രതിരോധ കമ്മറ്റിക്ക് രൂപം നൽകി.

പരിപാടിയിൽ വാർഡ് മെമ്പർ മജീദ് രിഹ്‌ല , അഷ്റഫ് കൊളക്കാടൻ, മോഹൻദാസ് വെള്ളുക്കുത്ത്, അബ്ദുറഹ്മാൻ തറമ്മൽ ,റഹീം കണിച്ചാടി, ഷറഫലി പുത്തലത്ത്, സിദ്ധിഖ് മാനു , ഫിറോസ് മറാമി, റഫീഖ് ഹസ്സൻ , വാസു കുട്ടനാട്ട്  ലുഖ്മാൻ CV, സജ്ജാദ് പൊയിലിൽ, നിയാസ് ചെറുവാടി, നാരായണൻ KK, സുമേഷ് KK തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)