Flash News

Nattu Media

കായിക താരങ്ങളുടെ റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കണം : ജില്ലാ ഫെൻസിങ് അസോസിയേഷൻ

കോഴിക്കോട്: കായിക താരങ്ങൾക്ക് സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്  റയിൽവേ അനുവദിച്ചിരുന്ന യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ ഫെൻസിങ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ യാത്രാ ഇളവ് മറ്റ് വിഭാഗങ്ങൾക്കെല്ലാം അനുവദിച്ചെങ്കിലും കായിക താരങ്ങൾക്ക് അനുവദിക്കാത്തത് കടുത്ത അനീതിയാണ്.

കെ.പി.യു അലി (ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ്‌)

ജില്ലാ പ്രസിഡന്റ്‌ കെ. പി. യു അലി അധ്യക്ഷത വഹിച്ചു. കേരള ഫെൻസിങ് അസോസിയേഷൻ നിരീക്ഷകൻ വി. പി പവിത്രൻ, സി. ടി ഇൽയാസ്, വി. ഡെസ്‌നി, പി. ഷഫീഖ്, ഐശ്വര്യ ജി നായർ, റമീസ് അലി എന്നിവർ സംസാരിച്ചു. 2023-27 വർഷത്തെ ജില്ലാ അസോസിയേഷൻ ഭാരവാഹികളായി.

സി. ടി ഇൽയാസ് (ജില്ലാ ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി)

കെ. പി. യു അലി (പ്രസിഡന്റ്‌ ) പി. കെ കബീർ സലാല,  വി. ഡെസ്‌നി (വൈസ് പ്രസിഡന്റുമാർ), സി. ടി ഇൽയാസ് (സെക്രട്ടറി) പി. ഷഫീഖ്, റമീസ് അലി (ജോയിന്റ് സെക്രട്ടറിമാർ) പി. പി ബഫീർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)