മുക്കം: ആനയാംകുന്ന് വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വളണ്ടിയേഴ്സ് " സമർപ്പൺ " എന്ന പ്രോഗ്രാമിന്റെ ഭാഗമായി പകർച്ചവ്യാധി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നതിനായി എൻ എസ് എസ് വളണ്ടിയേഴ്സ് തയ്യാറാക്കിയ വീഡിയൊ പുറത്തിറക്കി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രൈമറി ഹെൽത് സെൻറർ മെഡിക്കൽ ഓഫീസർ ഡൊ. സജിന പി പി പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ ബോധവൽകരണ ക്ലാസും നടത്തി. പകർച്ചവ്യാധികൾ തടയാൻ പിന്തുടരേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ച പോസ്റ്റർ പ്രദർശനം മാവൂർ ക്ലസ്റ്റർ പി.എ.സി സില്ലി ബി കൃഷ്ണൻ നിർവ്വഹിച്ചു. പരിപാടിക്ക് അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചത് പ്രിൻസിപ്പാൾ ലജ്ന പി.പി ആയിരുന്നു. ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ അനിൽ ശേഖർ , വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്, പ്രോഗ്രാം ഓഫീസർ നസീറ കെ.വി , എൻ എസ് എസ് വളണ്ടിയർ ജീവൻ ബാപ്പുട്ടി എന്നിവർ സംസാരിച്ചു.
Tags:
MUKKAM

