Flash News

Nattu Media

എടവണ്ണപ്പാറ അക്ഷയ സെന്ററിന് മുമ്പില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ പ്രതിഷേധം


എടവണ്ണപ്പാറ : കിടപ്പിലായ രോഗികളുടെ പെന്‍ഷന്‍ മസ്റ്റിംഗ് വീട്ടില്‍ എത്തി ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വാഴക്കാട് പഞ്ചായത്ത് മെമ്പര്‍മാര്‍ എടവണ്ണപ്പാറ അക്ഷയ സെന്ററിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിശമാരാത്ത്, എടവണ്ണപ്പാറ വാര്‍ഡ് മെമ്പര്‍ സരോജിനി ഓട്ടുപ്പാറ, മപ്രം വാര്‍ഡ് മെമ്പര്‍ സുഹറ വെളുമ്പിലാംകുഴി എന്നിവരാണ് ചൊവ്വാഴ്ച രാവിലെ 9-ന് അക്ഷയ സെന്റര്‍ തുറക്കാന്‍ അനുവദിക്കാതെ ഷട്ടറിന് മുമ്പില്‍ കസേരയിട്ട് കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചത്.
വാഴക്കാട് പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തി പ്രതിഷേധിച്ച മെമ്പര്‍മാരോടും അക്ഷയസെന്റര്‍ ഉടമയോടും ചര്‍ച്ചയ്ക്കായി പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ എടവണ്ണപ്പാറ അക്ഷയസെന്ററിന് നിര്‍ദ്ദേശിച്ച മുഴുവന്‍ വാര്‍ഡുകളിലും 27-ന് വൈകുന്നേരം 5-മണിക്ക് മുമ്പായി കിടപ്പിലായ രോഗികളെ വീട്ടില്‍ എത്തി പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്ത് തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം അക്ഷയസെന്‍ര്‍ അടച്ച് പൂട്ടണമെന്നും ധാരണയില്‍ പ്രതിഷേധം താല്‍ക്കാലിമായി പഞ്ചായത്ത് മെമ്പര്‍മാര്‍ അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)