Flash News

Nattu Media

മണിപ്പൂരിലെ വംശഹത്യ: എസ്ഐഒ - ജിഐഒ പ്രതിഷേധറാലിയും സമരസദസ്സും സംഘടിപ്പിച്ചു.

ചെറുവാടി: മണിപ്പൂരിൽ സംഘപരിവാർ നടത്തുന്ന വംശഹത്യക്കും, കൂട്ടുനിൽക്കുന്ന ഭരണകൂടത്തിനുമെതിരെ എസ്ഐഒ-ജിഐഒ സംയുക്ത ഏരിയ കമ്മിറ്റി ചെറുവാടിയിൽ പ്രതിഷേധറാലിയും സമരസദസ്സും സംഘടിപ്പിച്ചു. 

ഇന്നലെ രാത്രി ചുള്ളിക്കാപറമ്പിൽ വെച്ച് നടന്ന പരിപാടി വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം നിർവഹിച്ചു. എസ്ഐഒ ഏരിയ പ്രസിഡന്റ് ഷാമിൽ കൊടിയത്തൂർ, ജിഐഒ ഏരിയ പ്രസിഡന്റ് നഷ് വ, ഏരിയ സമിതി അംഗം റഹ്മ എന്നിവർ സംസാരിച്ചു. 

ഹാദി വെസ്റ്റ് കൊടിയത്തൂർ, മിഥിൽ സാലിം, സലീജ്, ജിനാൻ, മുഹ്‌സിന എന്നിവർ നേതൃത്വം നൽകി.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)