വാഴക്കാട് : ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹിരാകാശ ഗവേഷണവുമായ് ബന്ധപ്പെട്ട വിഷയങ്ങളിൽ അതീവ താല്പര്യവും, കഴിവുമുള്ള കുട്ടികൾക്ക് സയൻസ് ടീച്ചേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ സംസ്ഥാനതല പുരസ്കാരം നേടിയ ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എടവണ്ണപ്പാറ സ്വദേശി ഓമാനൂർ GVHS അധ്യാപകൻ സുഭാഷ് ചന്ദ്രൻ മാസ്റ്ററുടെയും, ഷൈനിമോൾ ദമ്പതികളുടെയും മകളായ എ. ശ്വേതക്ക് ഗ്ലോബൽ OlCC വാഴക്കാട് സെൻട്രൽ കമ്മറ്റിയുടെ സ്നേഹോപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ സമ്മാനിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, ഗ്ലോബൽ OICC ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ, സെക്രട്ടറി രതീഷ് എരമംഗലത്ത്, DCC മെമ്പർ എം. മാധവൻ, സേവാദൾ ജില്ല ചെയർമാൻ പി.സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം , സതീഷൻ എടവണ്ണപ്പാറ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ബാബു വടക്കേടത്ത്, മണ്ഡലം പ്രതിനിധി എം.എ. ഹസ്സൻ ബാബു ,ആലുംകണ്ടി അയ്യപ്പൻ എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
