Flash News

Nattu Media

മൂന്നാം ദിനവും കണ്ടെത്താനായില്ല ,തിരച്ചിലിൽ സജീവമായി മെമ്പർമാരും ഫയർ പോലീസും സന്നദ്ധ സേനകളും


കൊടിയത്തൂർ : എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്  വിദഗ്ദ  സംഘങ്ങൾ പകൽ മുഴുവനും നിരവധി സന്നദ്ധ പ്രവർത്തകരും നാട്ടുകാരും അയൽ പ്രദേശത്തുകാരും രാപ്പകൽ മൂന്നുദിവസം തിരഞ്ഞിട്ടും ഇരുവഴിഞ്ഞിപ്പുഴയിൽ കൊടിയത്തൂർ തെയ്യത്തുംകടവിൽ ഒഴുക്കിൽപെട്ട് കാണാതായ  കാരക്കുറ്റി  സി.കെ ഉസ്സൻ കുട്ടി (65) യെ  കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ്  ഒഴുക്കിൽ പെട്ട് കാണാതായത്.  സംഭവം നടന്ന സമയം മുതൽ ആരംഭിച്ച തിരച്ചിൽ തുടരുകയാണ് . 
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു, വീരേന്ദർ , കുൽദീപ് യാദവ്, വൈശാഖ് കെ ദാസ് (എൻ.ഡി. ആർ. എഫ് ) പഞ്ചായത്ത് മെമ്പർമാരായ ടി.കെ.അബൂബക്കർ ,ആയിഷ ചേലപ്പുറത്ത്, കൗൺസിലർ ഗഫൂർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗിക  സംഘങ്ങൾക്കുപുറമെ സമീപ പ്രദേശങ്ങളിലെയും മലപ്പുറം ജില്ലയിൽനിന്നുൾപ്പടെ എൻ്റെ മുക്കം, നെല്ലിക്കാപറമ്പ് സന്നദ്ധസേന തുടങ്ങി
വിവിധ സന്നദ്ധ സംഘടനാ  പ്രവർത്തകരും സമീപവാസികളും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് രാപ്പകൽ ഭേദമെന്യേ  ബോട്ടുകൾ ഉപയോഗിച്ചും മറ്റുമായി തിരച്ചിൽ നടത്തിവരുന്നത്..
രാത്രി പുതിയോട്ടിൽ കടവ്, ഇടവഴിക്കടവ്, തുടങ്ങിയ പാലങ്ങളിൽ പ്രത്യേക വെളിച്ചം സംവിധാനിച്ചാണ് നാട്ടുകാർ പുലർച്ചവരെ നിരീക്ഷിക്കുന്നത്.
കോഴിക്കോട് തഹസിൽ ദാർ പ്രേംലാൽ ,അസി.തഹസിൽദാർ അശോകൻ എന്നിവർ ഇന്നലെ സ്ഥലത്തെത്തി 
 ,കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു,  വൈശാഖ് കെ ദാസ് (എൻ.ഡി. ആർ. എഫ് ) സി.പി. ചെറിയ മുഹമ്മദ് എന്നിവരുമായി സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)