കൊടിയത്തൂർ: ജാമിയ കവിത രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുനീബിൻ പ്രവാസി സൗഹൃദ സംഘം അനുമോദിച്ചു. 'മഴ' എന്ന കവിതയാണ് സമ്മാനാർഹമായത്.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും മുനീബ് ഒന്നാം സ്ഥാനം നേടി.
തിരുവമ്പാടി മണ്ഡലം എസ്. ടി. യു. ജനറൽ സെക്രട്ടരി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടിയുടെ മകനാണ്.
ഖത്തർ കെ.എം.സി.സി. കോഴിക്കോട് ജില്ല മുൻ സെക്രട്ടരി ഇ. കുഞ്ഞിമായിൻ ഉപഹാര ദാനം നിർവ്വഹിച്ചു.
തിരുവവമ്പാടി മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് ഇ.എ. നാസർ, പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡണ്ട് അനീസ് കലങ്ങോട്ട്, ട്രഷറർ ജമാൽ മുള്ളാശ്ശേരി, മുൻ പ്രസിഡണ്ട് എൻ.കെ. മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
.jpg)