Flash News

Nattu Media

ചെറുവാടി സ്കൂളിൽ സംവാദം


ചെറുവാടി : ജനസംഖ്യാ വർദ്ധനവ് - ഗുണമോ ദോഷമോ ?
എന്ന വിഷയത്തെ ആധാരമാക്കി ചെറുവാടി ഗവ. ഹൈസ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശക്തമായ സംവാദം അരങ്ങേറി.
5 മുതൽ 10 വരെ ക്ലാസ്സുകളിലെ എസ്.എസ്. ക്ലബ്ബ് പ്രവർത്തകർ ചേരിതിരിഞ്ഞാണ് സംവാദത്തിൽ ഏർപ്പെട്ടത്. വിഷയത്തിൽ ആഴത്തിലുളള പഠനം നടത്തിയ ശേഷമാണ് കുട്ടികൾ സംവാദത്തിനെത്തിയതെന്ന് അവരുടെ പ്രകടനം തെളിവായി .
മികച്ച ഒരു ബോധനോപാധി എന്ന നിലയിൽ സംവാദം ഉപയോഗപ്പെടുത്തിയതായും തുടർന്നും  ഇത്തരം പരിപാടികൾ സ്കൂളിൽ ആസൂത്രണം ചെയ്തു വരുന്നതായും എസ് എസ് ക്ലബ്ബ് കൺവീനർ എം പി നൗഷാദ് മാസ്റ്റർ പറഞ്ഞു.

സംവാദത്തിലെ മികച്ച പ്രകടനത്തിനുളള സമ്മാനം ഹസ്ബിൻമുഹമ്മദ്
ഫഹിം അൻവർ എന്നീ വിദ്യാർത്ഥികൾ കരസ്ഥമാക്കി.
ഷൈജു എ പി ,
ഉണ്ണികൃഷ്ണൻ.കെ,
മുനീബ് എം , നജീബ് സി എം എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)