Flash News

Nattu Media

മാട്ടുമുറി MCFൽ പെരുമ്പാമ്പ്

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നും, കച്ചവടസ്ഥാപനങ്ങളിൽ നിന്നുമായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കുന്നതിനായി ഒരുക്കിയ മാട്ടുമുറി MFC കേന്ദ്ര (പഞ്ചായത്ത് വാടകക്ക് എടുത്ത കെട്ടിടം) ത്തിൽ മാലിന്യ ചാക്കുകൾക്കിടയിൽ ഇന്നലെയാണ് പെരുമ്പാമ്പിനെ കണ്ടത്.


Read>>നരിക്കുനിയിൽ മദ്രസാ വിദ്യാർഥി മുങ്ങി മരിച്ചു.

കുടുസ്സായ ഒരു മുറിയാണ് പഞ്ചായത്തിന്റെ മാലിന്യം തരം തിരിക്കാനുള്ള MC Fകേന്ദ്രം. കെട്ടിടവും പരിസരത്തെ പറമ്പുമാകെ മാലിന്യച്ചാക്കുകൾ നിറഞ്ഞിരിക്കുകയാണ്. മാസങ്ങളായി മാലിന്യ നീക്കം നിലച്ചിരിക്കയാണ് മഴ കൂടിയെത്തിയതോടെ മാലിന്യച്ചാക്കുകൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധവും വമിക്കുന്നതോടൊപ്പം എലികളുൾപ്പടെയുള്ള ജീവികൾ താമസമാക്കിയ ഇവിടം പെരുമ്പാമ്പിനെ കൂടി കണ്ടതോടെ ആശങ്കയിലാണ് പരിസരവാസികൾ. നിരവതി പരാതികൾ നൽകിയിട്ടും പഞ്ചായത്ത് ഇതുവരെ ഒരു നടപടിയും എടുത്തില്ലാ എന്നാണ് നാട്ടുകാർ പറയുന്നത്.

📹 വിഡിയോ..👇
 


ഓരോ വാർഡുകളിലെയും മാലിന്യച്ചാക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിലവിലെ പഞ്ചായത്തിലെ പ്രതിപക്ഷ പാർട്ടിയായ എൽഡിഎഫ് MFC കേന്ദ്രനു മുമ്പിൽ ധർണ്ണ നടത്തിയിരുന്നു. രണ്ടര കൊല്ലം കൊണ്ട് അമ്പത് കൊല്ലത്തെ വികസനം നടത്തിയെന്ന് പെരുമ്പറയടിച്ച സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടിന്റെ കാലത്തും MCFന് സ്വന്തം കെട്ടിടം നിർമ്മിച്ചില്ല എന്നും MCFന് സ്ഥലം പോലും കണ്ടെത്താൻ ഭരണ സമിതിക്കായില്ല എന്നും മിക്ക വാർഡുകളിലെ പറമ്പുകളിലും പാതയോരത്തും മാലിന്യച്ചാക്കുകൾ ചീഞ്ഞളിഞ്ഞു കിടക്കുകയാണെന്നും പന്നിക്കോട് കളക്ടർ കല്ലിട്ട ടെയ്ക് .എ . ബ്രെയ്ക്കും തറക്കല്ലിലൊതുങ്ങി .MCF കേന്ദ്രം 13-->o വാർഡിലേക്ക് മാറ്റാൻ രഹസ്യ നീക്കം നടക്കുന്നതായി വിവരമുണ്ട് എന്നും, ഗ്രാമ പഞ്ചായത്തിന്റെ അനിവാര്യ കടമയായ മാലിന്യ ശേഖരണം പൂർണമായും നിലച്ചമട്ടാണെന്നും പെരുമ്പാമ്പിനെ കൂടി കണ്ടെത്തിയതോടെ സേനക്കാരും പരിസരവാസികളും ഭയവിഹ്വലരാണെന്നും എന്നിട്ടും തമ്മിൽ തല്ലും ഗ്രൂപ്പ് കളിയും മൂലം പരിഹാസ്യരായ ഭരണക്കാർക്ക് ഒരു കുലുക്കവുമില്ല. പഞ്ചായത്ത് ഭരണ സമിതി തുടരുന്ന അലംഭാവത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണെന്നുമാണ് MCF വിഷയത്തിൽ LDF ന്റെ ഭാഗത്തും നിന്നുമുണ്ടായ പ്രതികരണം.
Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)