Flash News

Nattu Media

നദിയുടെ തേങ്ങൽ


ഇരുവഴിഞ്ഞിയായെത്രയോ കാലമീ -
മണ്ണിൻ മക്കൾക്കുറവയായ് ഞാൻ ...
എങ്കിലും ഇന്നീ അലകൾക്കു -
ള്ളിലായ് എൻ തേങ്ങലും കൂട്ടിനുണ്ട് ...
മാലിന്യ കൂമ്പാരക്കെട്ടുകൾ മാത്രമായ്
ശ്വാസത്തിനായ് ഞാനും തേങ്ങിടുന്നു ...
അന്നെന്നുമെന്നെന്നും കുട്ടിക്കുറുമ്പുകൾ
കണ്ടാസ്വദിച്ചൊരു കാലമുണ്ട് ....
ഇന്നീ നാളുകൾ ആശതൻ മധ്യേ ,
ഞാൻ പ്രകാശം പ്രതീക്ഷിച്ചോർത്തിരിപ്പൂ...
വെളിച്ചത്തിൻ വാതിൽ തുറന്നു നിങ്ങൾതൻ ,
കരങ്ങളെൻ മുന്നിലായ് നീണ്ടിടുമോ?
പ്രത്യാശയാം കുസുമം ഇന്നുമീ മനസ്സിന്റെ
കോണിലായ് വച്ചുഞാൻ കാത്തിരിപ്പൂ...

_✍️നഹ്ലാ നസ്റീൻ പി.പി. നോർത്ത് കാരശ്ശേരി

Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)