കേരള സർക്കാർ വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന
ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കൽ ഭാഗത്തെ
വോൾട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
കെ.എസ്.ഇ.ബി പന്നിക്കോട് സെക്ഷൻ സ്ഥാപിച്ച ട്രാൻസ്ഫോർമർ
അസിസ്റ്റന്റ് എഞ്ചിനീയർ പി. സതീഷ് കുമാർ
ഉദ്ഘാടനം ചെയ്തു.
പന്നിക്കോട് സെക്ഷൻ പരിധിയിൽ ലിന്റോ ജോസഫ് എം.എൽ.എ യുടെ നിർദേശ പ്രകാരം
ഒരു കോടി പതിനെട്ടു ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നത്.
ഇതിന്റെ ഭാഗമായി കണക്കഞ്ചേരി - ചാലക്കൽ ഭാഗത്തേക്കുള്ള
ദ്രവീകരിച്ച പോസ്റ്റുകളും വൈദ്യുത ലൈനുകളും
മാറ്റുന്ന പ്രവൃത്തിയും വെസ്റ്റ് കൊടിയത്തൂരിൽ നിന്നും സൗത്തിലേക്കുള്ള 11 കെ.വി ലൈൻ
ബന്ധിപ്പിക്കുന്ന പ്രവൃത്തിയും നടന്നു.
ഇതോടെ ചാലക്കൽ, കഴുത്തൂട്ടി പുറായ , പുത്തൻ പിടിയേക്കൽ ,
വളപ്പിൽ തുടങ്ങിയ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
പദ്ധതി പൂർത്തീകരിച്ച
കെ.എസ്.ഇ.ബി. ഉദ്യോഗസ്‌ഥരേയുംനേതൃത്വം നൽകിയ അസ്സിസ്റ്റന്റ് എഞ്ചിനീയറേയും പ്രദേശവാസികൾ
അനുമോദിച്ചു.
Tags:
KODIYATHUR
