Flash News

Nattu Media

കാരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ :ദുരന്ത നിവാരണ സേനയുടെ യോഗം ചേർന്നു


കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ സേനയുടെ യോഗം ചേർന്നു. മഴ ശക്തി പ്രാപിച്ചതിനാൽ പ്രളയവും ഉരുൾ പൊട്ടലും ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെ ഒരു യോഗം വിളിച്ച് ചേർത്തത്. പഞ്ചായത്ത് നിലവിൽ കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. യോഗത്തിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെ സഹായത്തിന്  കണ്ടെത്തുകയും, ആംബുലൻസ് സേവനം , ദുരന്ത നിവാരണ ഉപകരണങ്ങൾ എന്നിവ  ഉറപ്പാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത യോഗത്തിന് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര , സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ , ശാന്ത ദേവി മൂത്തേടത്ത് , ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് , അഷ്റഫ് തച്ചാറമ്പത്ത് , സുനിത രാജൻ , വില്ലേജ് ഓഫീസർമാർ , സന്നദ്ധ സംഘടനകളായ രാഹുൽ ബ്രിഗേഡ് , ടീം വെൽഫെയർ, വോപ്പ, വൈറ്റ് ഗാഡ്, പി ആർ സി എന്നിവരുടെ പ്രതിനിധികൾ  പങ്കെടുത്ത യോഗത്തിന് ഷാഹിന ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)