Flash News

Nattu Media

മുസ്‌ലിം ലീഗ് ജനകീയ വിചാരണ: മുൻ എം എൽ എ ജോർജ്ജ് എം തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

മുക്കം / കൊടിയത്തൂർ: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും അഴിമതിയും നടത്തിയ മുൻ എം.എൽ.എ ജോർജ് എം. തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തുറങ്കിലടക്കണമെന്നു കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് ആവശ്യപ്പെട്ടു.

സാമ്പത്തിക കുറ്റവാളികളുടെ പേരിൽ പാർടി നാമമാത്ര നടപടികൾ പരിഹാസ്യമാണ്. രാജ്യത്ത് നിലനില്ക്കുന്ന നിയമ വ്യവസ്ഥ നടപ്പാക്കണം അല്ലാതെ പാർട്ടി കോടതിയല്ല വിധി പറയേണ്ടത്. ജോർജ് എം തോമസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്ന്  സംസ്ഥാന  ലീഗ്  സെക്രട്ടറി  ഷാഫി  ചാലിയം പറഞ്ഞു . ജനകീയ  വിചാരണ  സദസ്  ഷാഫി  ചാലിയം ഉദ്ഘാടനം  ചെയ്തു , മുസ് ലിം  ലീഗ്  പഞ്ചായത്ത്  പ്രസിഡന്റ് എൻ  കെ  അഷ്‌റഫ്  അധ്യക്ഷത  വഹിച്ചു 

 സി.പി  ചെറിയ  മുഹമ്മദ്  മുഖ്യപ്രഭാഷണം  നടത്തി. എംഎൽഎ പദവി ദുരുപയോഗം ചെയ്ത ജോർജ് മലയോര കുടിയേറ്റ മേഖലയിൽ പാർടി കണ്ടെത്തിയ  സാമ്പത്തിക കുറ്റവാളി മാത്രമല്ല വിശ്വസമർപ്പിച്ച ജനതയെ വഞ്ചിച്ചരാഷ്ട്രീയ വഞ്ചകനുമായി മാറിയിരിക്കുന്നു  സി  പി  പറഞ്ഞു 

ചടങ്ങിൽ  മുസ്ലിം  ലീഗ്  തിരുവമ്പാടി മണ്ഡലം  പ്രസിഡന്റ്  സി  കെ കാസിം ,ഡി സി സി സെക്രട്ടറി സി ജെ ആൻ്റണി, ദലിത് ലീഗ് സംസ്ഥാന സെക്രട്ടരി ഇ.പി ബാബു,യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ, നിയോജക മണ്ഡലം ലീഗ് നേതാക്കളായ കെ പി അബ്ദുറഹിമാൻ, ദാവൂദ് മുത്താലം, പരിസ്ഥിതി പ്രവർത്തകൻ ജോസ് മാസ്റ്റർ,  വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി, പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹമീദ്, പി.എം സുബൈർ ബാബു,സലാം തേക്കും കുറ്റി,പഞ്ചായത്ത്  ലീഗ്  ഭാരവാഹികളായ   പി  പി ഉണ്ണികമ്മു , സിപി  അസീസ് , എൻ  ജമാൽ ,പി  സി  നാസർ  മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുൻ പ്രസിഡണ്ടുമാരായ ബഷീർ പുതിയോട്ടിൽ, ഷംലൂലത്ത്, സുജ ടോം കൊടിയത്തൂർ , മുൻ  വൈസ്  പ്രസിഡന്റ്  ശിഹാബ്  മാട്ടുമുറി ,സ്ഥിരം സമിതി ചെയർമാൻമാരായഎം ടി  റിയാസ്, ആയിഷ ചേലപ്പുറത്ത് ബ്ലോക്ക് അംഗം സുഹ്റ വെള്ളങ്ങോട്ട് എന്നിവർ  സംസാരിച്ചു .


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)