ബാലസംഘം കൊടിയത്തൂർ മേഖലാ സമ്മേളനം, മേഖലാ പ്രസിഡണ്ട് നിവേദ്യയുടെ അധ്യക്ഷതയിൽ ചുള്ളിക്കാപറമ്പിൽ വെച്ച് നടന്നു .നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത സമ്മേളനം ഏരിയ കൺവീനർ എം. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കാരക്കുറ്റി പ്രവർത്തന റിപ്പോർട്ടും, വൈഗ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ കോഡിനേറ്റർ പ്രജീഷ് എം കെ, രഞ്ജിനി മോൾ ,ബച്ചു ചെറുവാടി, ഏരിയ സെക്രട്ടറി പ്രജീഷ് എ കെ ,സെലീന മുജീബ് എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രകുമാർ സ്വാഗതവും, അഭയ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
നിവേദ്യ (സെക്രട്ടറി )
വൈഗ,
നദ്ഹർഷൻ (ജോ : സെക്രട്ടറിമാർ )
അഭയ് (പ്രസിഡണ്ട് )
ഷാമിൽ ,
ശ്രീലക്ഷ്മി
(വൈസ് പ്രസിഡണ്ട്മാർ )
അനസ് തളത്തിൽ (കൺവീനർ)
അയ്യൂബ് മാസ്റ്റർ, സുനിത. പി പി.
(ജോ : കൺവീനർമാർ )
രാകേഷ് വി.
(കോഡിനേറ്റർ)
ഷാമിൽ കോട്ടമ്മൽ
(നവമാധ്യമ കൺവീനർ)
ബച്ചു ചെറുവാടി
(അക്കാദമിക്ക് കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.
Tags:
KODIYATHUR
