Flash News

Nattu Media

കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പരിപാടി:പരിഹാരം കാണാൻ ഇടപെടൽ അനിവാര്യം, എളമരം പാലക്കുഴി എൽ.പി. സ്ക്കൂൾ PTA ജനറൽ ബോഡിയിൽ പ്രമേയം


എടവണ്ണപാറ: കേരളത്തിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുന്ന ഉച്ചഭക്ഷണത്തിന് നൽകുന്ന തുക കാലാനുസൃതമായി പരിഷ്കരിക്കുക, ഓരോ മാസവും ഉച്ചഭക്ഷണ ചിലവ് അനുവദിക്കുകയും, HM മാർ ചെലവഴിക്കുന്ന തുക  ലഭ്യമാക്കുക ചെയ്യുക,പാചക തൊഴിലാളികൾക്ക് യഥാസമയം കൂലി ലഭ്യമാക്കുക തുടങ്ങി  പ്രധാന ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ ആവശ്യപ്പെട്ടുകൊണ്ടാണ്  എളമരം പാലക്കുഴി എൽ.പി.സ്ക്കൂൾ PTA ജനറൽ ബോഡി യോഗത്തിൽ SMC മുൻ ചെയർമാനും  PTA അംഗവുമായ ജൈസൽ എളമരം പ്രമേയമവതരിപ്പിച്ചു .PTA മുൻ പ്രസിഡണ്ട് ഷിഹാബുദ്ധീൻ പ്രമേയത്തെ പിൻ താങ്ങി.


കേരളത്തിലെ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം നൽകി വരുന്നു. ഇതിനാവശ്യമായ അരി മാവേലി സ്റ്റോറിൽ നിന്നും ഫ്രീയായി ലഭിക്കുന്നു. അതിൻ്റെ കയറ്റിറക്ക് കൂലിയും, വണ്ടി വാടകയും, നൽകും. എന്നാൽ ഭക്ഷണത്തിന് ആവശ്യമായ മറ്റെല്ലാ കാര്യങ്ങൾക്കും കൂടി കുട്ടി ഒന്നിന് 8 രൂപയോ ,എ രൂപയോ നിരക്കിലാണ് ലഭിച്ചുവരുന്നത്. ഇതും 2016 ന് മുമ്പുള്ള വിലനിലവാരത്തിന് അനുസരിച്ച് നൽകി വരുന്നതാണ്. എന്നാൽ ഗ്യാസ് പലവ്യജ്ഞനങ്ങൾ, പച്ചക്കറികൾ, പാല്, മുട്ട മറ്റുള്ളവർക്കെല്ലാം ഇരട്ടിയുടെ ഇരട്ടി വില വർദ്ധിപ്പിച്ചിട്ടും ഇപ്പോഴും എട്ടു വർഷങ്ങൾക്കു മുമ്പുള്ള തോതിലാണ് ഗവൺമെൻറ് തുക  നൽകിവരുന്നത്. 

 അധ്യാപക സംഘടനകൾ വ്യത്യസ്ത സമരങ്ങളും, ധർണ്ണയുമെല്ലാം ഈ വിഷയത്തിൽ നടത്തി വരുന്നുണ്ടെങ്കിലും ഫലം ശൂന്യം. സംഘടനകൾ നാളിതുവരെ എല്ലാ പ്രയാസങ്ങൾ സഹിച്ചിട്ടാണെങ്കിലും ഇന്നുവരെ യാതൊരു കുറവും വരുത്താതെ ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്. എന്നാൽ ലക്ഷങ്ങൾ കടം വാങ്ങിയാണ് പല സ്കൂളുകളും ഇത് നടത്തിപ്പോരുന്നത്. 
ഗൗരവമായ ഈ വിശയത്തിൽ അടിന്തിരമായ ഇടപെടൽ നടത്തി പരിഹാരം കാണുന്നതിന് നടപടികൾ കൈകൊള്ളണമെന്ന് ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 എളമരം കെ. എം. എച്ച്.എം എ. എം. എൽ പി സ്കൂളിൽ 2023 -24 അദ്ധ്യായന വർഷത്തേക്കുള്ള പിടിഎ കമ്മറ്റിയും നിലവിൽ വന്നു. 

 പി.ടി.എ മുൻ പ്രസിഡണ്ട് ശിഹാബുദ്ധീൻ (കുഞ്ഞാവ )  അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജന്നാ ശിഹാബ്  ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ വി.സി അബ്ദുൽ അസീസ് മാസ്റ്റർ, സ്വാഗതവും  സ്കൂൾ റിപ്പോർട്ട് അവതരണവും നിർവഹിച്ചു. SSG ചെയർമാൻ നവാസ്, വി. പി, SMC മുൻ ചെയർമാൻ ജൈസൽ എളമരം, മുൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ  പങ്കെടുത്തു.


 ഹിദായത്ത് സി എച്ച്, ( പിടിഎ പ്രസിഡന്റ് ), രജീഷ്( പിടിഎ വൈസ് പ്രസിഡന്റ് ), നവാസ്..വി. പി ( SSG ചെയർമാൻ), കുഞ്ഞാവ പാലക്കുഴി (SSG കൺവീനർ), വിനീത  ( MTA പ്രസിഡന്റ് ) ഖൈറുന്നീസ ( MTA വൈസ് പ്രസിഡൻറ് ) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളെയും ഉൾപ്പെടുത്തി പി.ടി.എ  കമ്മിറ്റി നിലവിൽ വന്നു.
സൽമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)