ചെറുവാടി : സൗഹൃദ വേദി കൊടിയത്തൂർ സംഘടിപ്പിക്കുന്ന മത-സൗഹാർദ സംഗവും ഗാനവിരുന്നും സെപ്തം-1 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ചെറുവാടി ചുള്ളിക്കാപറബിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ വിവിധ മത-രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും. ശേഷം കൊടിയത്തൂർ പഞ്ചായത്തിലേയും പരിസരത്തേയും ഗായകർ നേതൃത്വം നൽകുന്ന ഗാനവിരുന്നും നടക്കും.
അവലോകന യോഗത്തിൽ സൗഹൃദ വേദി കൊടിയത്തൂർ അംഗങ്ങളായ കെപിയു അലി ,അഡ്വ: ഉമ്മർ പുതിയോട്ടിൽ , അസ്‌ലം ചെറുവാടി, ഹരിദാസൻ മാസ്റ്റർ, മാധവൻ ഗോതമ്പറോഡ്, ടി.പി അബ്ദുല്ല, കെ.സി അൻവർ, നിയാസ് ചെറുവാടി, എംവി അബ്ദുറഹ്മാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
