പന്നിക്കോട് : ഭിന്നശേഷി ക്കാരുടെ വിവിധ മത്സരങ്ങളോടും കലാപ്രകടനങ്ങളോടും കൂടി പന്നിക്കോട് ലൗഷോർ സ്പെഷ്യൽ സ്കുളിൽ ഓണാഘോഷം നടത്തി. പൂക്കളവുമൊരുക്കി പ്രവാസി കുടുംബങ്ങൾ ഭിന്നശേഷിക്കാരൊടൊപ്പം ഓണ സദ്യയിൽ പങ്കെടുത്തു.
ലൗഷോർ ഖത്തർ ചാപ്റ്റർ വർക്കിംഗ് പ്രസിഡണ്ട് ടി.പി.അബ്ബാസ് മുക്കം പരിപാടികൾ ഉൽഘാടനം ചെയ്തു. ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. സി.ടി. ഷംലാൻ ചേന്ദമംഗല്ലൂർ, ജമാൽ മുള്ളാശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ലൗഷോർ ജനറൽ സെക്രട്ടരി യു.എ.മുനീർ സ്വാഗതം പറഞ്ഞു.
Ad
.
Tags:
PANNICODE

