പിടിഎ രൂപീകരിച്ചു.ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 പിടിഎ കമ്മിറ്റി നിലവിൽ വന്നു. മുക്കം നഗരസഭ കൗൺസിലർ എം കെ യാസർ പ്രസിഡണ്ടായും ഷൈനി ശിഹാബിനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ചേർന്ന പിടിഎ ജനറൽ ബോഡിയോഗത്തിൽ അബ്ദുൽസലാം ഉണ്ടോളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹസീല എം കെ, ഹെഡ്മിസ്ട്രസ് ഉഷ കെ വി, ശ്രീനാഥ് മാസ്റ്റർ, റിയാസ് ചാലിൽ, നാസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
