കിഴുപറമ്പ് : സി.എച്ച് ക്ലബ് കിഴുപറമ്പിന്റെ നേതൃത്വത്തിൽ കിണറ്റിൻകണ്ടിയുടെ ഹൃദയ ഭാഗത്ത് നിർമ്മിച്ച മിനി സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം ഫുട്ബോൾ ഫ്രീസ്‌റ്റൈലർ റിസ്‌വാൻ നിർവഹിച്ചു. കേരള യുണൈറ്റഡ് താരം തുഫൈൽ കാരങ്ങാടൻ , ഫോക്കസ് ലൈൻ റിയാദ് താരം സജീഷ് സൂസി എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ ഈ വർഷത്തെ അരീക്കോട് സബ്ജില്ല സുബ്രതോ കപ്പ് ജേതാക്കളായ GVHSS കിഴുപറമ്പിന്റെ മുഴുവൻ താരങ്ങളെയും കായിക അധ്യാപകൻ പ്രവീൺ സാറിനെയും സി.എച്ച് ക്ലബ് ആദരിച്ചു. നാട്ടുകാരും കുട്ടികളും പങ്കെടുത്ത പരിപാടിക്ക് ക്ലബ് രക്ഷാധികാരികളും പ്രവർത്തകരും നേതൃത്വം നൽകി
Tags:
KIZHUPARAMB
